പ്രതീകാത്മക ചിത്രം 
Kerala

കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തി; പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി 

 കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ പതിനഞ്ചുകാരനെ പയ്യാമ്പലത്ത് കടലിൽ കാണാതായി. മടിക്കേരിയിൽ നിന്നെത്തിയ സംഘത്തിലെ കുട്ടിയെയാണ് കാണാതായത്.  കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.

കടൽത്തീരത്ത് കുളിക്കാനെത്തിയ കുട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തിരയിൽപ്പെട്ടത്. കുട്ടിയ്‌ക്കൊപ്പം തിരയിൽപ്പെട്ട മറ്റു രണ്ടുപേരെ ലൈഫ്ഗാർഡ്  രക്ഷപ്പെടുത്തി. 

തിരച്ചിൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ലൈഫ് ഗാർഡുകളും കോസ്റ്റൽ പൊലീസുമല്ലാതെ മറ്റ് ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ കുറ്റപ്പെടുത്തി. പയ്യാമ്പലത്ത് മതിയായ സുരക്ഷയൊരുക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT