Kerala

15 കാരിയെ പീഡിപ്പിച്ചു ; ദൃശ്യങ്ങൾ പകർത്തി ; യുവാവും സ്ത്രീയും പിടിയിൽ

ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അടക്കം രണ്ടു പേർ പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട കൊടുമൺ സതീഷ് ഭവനത്തിൽ ഹരികൃഷ്ണൻ (24), എഴുപുന്ന എരമല്ലൂർ പടിഞ്ഞാറെ കണ്ണുകുളങ്ങരയിൽ ലത (46) എന്നിവരാണ് പിടിയിലായത്. 

ചേർത്തല സ്വദേശിയായ പതിനഞ്ചുകാരിയെ പെയിന്റിങ് തൊഴിലാളിയായ ഹരികൃഷ്ണൻ പരിചയപ്പെടുകയും എരമല്ലൂരിൽ ലതയുടെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് അരൂർ പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസ് എടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT