Kerala

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; അറസ്റ്റുചെയ്യാനെത്തിയ എസ്‌ഐയെ ബിയര്‍കുപ്പികൊണ്ട് കുത്തി; പ്രതി രക്ഷപ്പെട്ടു

എസ്‌ഐയ്ക്ക് കുത്തേറ്റതോടെ പൊലീസും പ്രതിയുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി എസ്‌ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ടു. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐയെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് 6ന് കരിമഠം കോളനിയിലാണ് സംഭവം. 15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും സുഹൃത്തുക്കളും  ചേര്‍ന്നു തടഞ്ഞു. ഇതിനിടെ നിയാസ് ബിയര്‍കുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിലും തലയിലും വരഞ്ഞ് മുറിവേല്‍പ്പിച്ചശേഷം രക്തം എസ്‌ഐയുടെ കൈയ്യിലും പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ കുപ്പികൊണ്ട് എസ്.ഐ.യുടെ കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

എസ്‌ഐയ്ക്ക് കുത്തേറ്റതോടെ പൊലീസും പ്രതിയുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേതുടര്‍ന്ന് സ്ഥലത്തുണ്ടായ ബഹളത്തിനിടെയാണ് നിയാസ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വിവിധ സ്‌റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് എസ്.ഐ.എയും സംഘത്തെയും കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്. കഞ്ചാവു കേസില്‍ നിയാസിനെ മുമ്പു പിടികൂടിയപ്പോഴും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT