പ്രതീകാത്മക ചിത്രം 
Kerala

16 കാരിയെ പീഡിപ്പിച്ചത് അച്ഛൻ തന്നെ, ഡിഎൻഎ പരിശോധനാഫലം; ഭ്രൂണം വീടിന് പിന്നിൽ കുഴിച്ചിട്ടു

പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്

സമകാലിക മലയാളം ഡെസ്ക്

കാസർകോട് : കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ അച്ഛൻ തന്നെയെന്ന് ഡിഎൻഎ പരിശോധനാഫലം. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കേസിലെ ഒന്നാം പ്രതിയായ അച്ഛനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ നൽകിയ കുറ്റസമ്മത മൊഴിയിൽ അച്ഛൻ തന്നെയാണ് ഭ്രൂണം വീടിനു പിറകിൽ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.  ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്ക് എതിരെയുള്ളത് ഉൾപ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 10 പേരെയാണ് പ്രതി ചേർത്തത്. രണ്ടു ഡോക്ടർമാർ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT