പ്രതീകാത്മക ചിത്രം 
Kerala

പുലര്‍ച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം

അയ്യന്തോളില്‍ പതിനേഴുവയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അയ്യന്തോളില്‍ പതിനേഴുവയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ 17 വയസുള്ള സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടില്‍ നിന്നും  സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. 

ചളിയും പുല്ലും നിറഞ്ഞ കുളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ