വിഎന്‍ വാസവന്‍ 
Kerala

ശബരിമല വികസനം; നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 18 അംഗ കമ്മിറ്റി, പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പങ്കാളിത്തമെന്ന് മന്ത്രി

സംഗമത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ഉദ്ഘാടന ചടങ്ങില്‍ 4126 പേര്‍ പങ്കെടുത്തു. 2125 പേര്‍ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

സംഗമത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍ പങ്കെടുത്തത്. വിദേശത്തുനിന്നും 182 പേരെത്തി. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ് കൂടുതല്‍. സംഗമത്തില്‍ പങ്കെടുത്ത 1819 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നും 28ഓളം സംഘടനകളും അയ്യപ്പസംഗമത്തില്‍ പങ്കെടുത്തെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഒരു പരാതിയും ഇല്ലാതെയാണ് അയ്യപ്പ സംഗമം നടത്തിയത്. ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യംവെച്ചത് അത് അര്‍ഥപൂര്‍ണമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ചര്‍ച്ചകളില്‍ ഒരു കൗണ്ടറിലെ മാത്രം എണ്ണമെടുത്ത് തെറ്റായ സംഖ്യ നല്‍കി. സംഗമത്തില്‍ നിന്നും ശബരിമല വികസനത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി 18 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാര്‍ പലരും മുന്നോട്ടുവന്നതായും ധാരണയാക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബറില്‍ രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതുസമയത്തും സജ്ജമാണെന്ന് രാഷ്ട്രപതി ഭവനെ തിരികെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

Global ayappa sangamam ends, 18-member committee to implement suggestions for Sabarimala development

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

SCROLL FOR NEXT