water metro ഫയൽ
Kerala

കൊല്ലം, ആലപ്പുഴ ഉൾപ്പെടെ രാജ്യത്ത് 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ; സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

ആലപ്പുഴയിൽ 8 പ്രധാന റൂട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ. 11 സംസ്ഥാനങ്ങൾ, 2 കേന്ദ്ര ഭരണ പ്ര​ദേശങ്ങളിലും ഉൾപ്പെടെ നടത്തിയ പഠനത്തിനു ശേഷമാണ് 18 കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്. കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലും കൊച്ചി മെട്രോയുടെ വാട്ടർ മെട്രോ തുടങ്ങാനുള്ള പഠനങ്ങളും പൂർത്തിയായി. മുംബൈ മെട്രോപൊളീറ്റൻ മേഖലയിലുടനീളം വൈതർണ, വസായ്, മനോരി, താനെ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ടും കെഎംആർഎൽ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് 18 കേന്ദ്രങ്ങളിൽ സാധ്യത പഠനം നടത്താൻ കെഎംആർഎലിനെ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയത് കൊച്ചിയിലാണ്. നിലവിൽ എട്ട് കോടി രൂപയുടെ കൺസൾട്ടൻസി വരുമാനവും കൊച്ചി മെട്രോയ്ക്കുണ്ട്.

ശ്രീനഗർ, ഗുവാഹത്തി, തേജ്പുർ, ദിബ്രുഗഡ്, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‍രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, ആൻഡമാൻ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളാണ് പഠനം പൂർത്തിയാക്കിയ പ്രധാന കേന്ദ്രങ്ങൾ. ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിലെ പഠനം പുരോഗമിക്കുന്നു. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ നഗര ഗതാഗതത്തിനായി വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

ആലപ്പുഴയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി 8 പ്രധാന റൂട്ടുകളാണ് പഠന വിധേയമാക്കിയത്. ആകെ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 1366 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

കെഎസ്ആർടിസി – പുന്നമട – കൈനകരി – നാട്ടകം, കെഎസ്ആർടിസി – പുന്നമട – മുഹമ്മ, ‌പാതിരാമണൽ – കുമരകം – ചീർപ്പുങ്കൽ – തണ്ണീർമുക്കം ബണ്ട്, മീനപ്പള്ളി – ചേന്നംകരി – മങ്കൊമ്പ്, മങ്കൊമ്പ് – കിടങ്ങറ, മുഹമ്മ – പാതിരാമണൽ – കുമരകം, കെഎസ്ആർടിസി – മീനപ്പള്ളി എന്നിവയാണ് ആലപ്പുഴയിൽ വിഭാവനം ചെയ്തിരിക്കുന്ന റൂട്ടുകൾ.

കൊല്ലത്ത് പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റർ നീളമുള്ള ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്. ഇതിന് 971 കോടി രൂപയും ചെലവ് കണക്കാക്കുന്നു.

Kochi Metro has submitted a feasibility study report to start water metro services in 18 centers across the country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

സീറ്റ് വീതംവെപ്പ്, കോണ്‍ഗ്രസില്‍ കെ സി ഗ്രൂപ്പിന്റെ 'വെട്ടിനിരത്തല്‍'; വി ഡി സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം

രണ്ട് മിനിറ്റ്, മുഖം പോലും മറയ്ക്കാതെ അക്രമികള്‍; രക്തം വാര്‍ന്ന് റോഡരികില്‍ അലുവ അതുല്‍; കരുനാഗപ്പള്ളിയെ നടുക്കിയ അരുംകൊല

ബെവ്‌കോയില്‍ ഇന്ന് മുതൽ 'നോട്ട് സ്വീകരിക്കില്ല'; പ്രീമിയം കൗണ്ടറുകളില്‍ ഇനി യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രം

അലുവ അതുല്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

SCROLL FOR NEXT