കൊല്ലത്ത് ഉത്സവത്തിനിടെ 18കാരനെ മർദ്ദിക്കുന്ന ദൃശ്യം സ്ക്രീൻഷോട്ട്
Kerala

'കൊല്ലെടാ അവനെ'; കൊല്ലത്ത് ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18കാരന്‍ മരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചികിത്സയ്ക്കിടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അടൂര്‍ മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്.

ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെയാണ് ഹരികൃഷ്ണന് മര്‍ദ്ദനമേറ്റത്. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേല്‍നോട്ടം വഹിക്കും. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിരുന്നു. നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെ മരുത്തടി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരന്‍ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തില്‍ മറന്നു വച്ചതിനാല്‍ ഇതെടുക്കാനായി തിരിച്ചു ഓട്ടോറിക്ഷയുടെ അടുത്തേക്കു പോയി. ഭക്ഷണമെടുത്ത ശേഷം തിരികെ ക്ഷേത്രത്തിലേക്കെത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കില്‍പെട്ടതോടെ സഹോദരന്മാര്‍ രണ്ടു ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണന്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി.

പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലര്‍ സഹോദരന്മാരുടെ തോളില്‍ കയ്യിട്ടു ആഹാരം കഴിച്ചു വരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ജയകൃഷ്ണനെ സദ്യാലയത്തിനകത്തേക്കു കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മര്‍ദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണന്‍ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളില്‍ ഒരാള്‍ 'അവന്മാരെ അടിച്ചു കൊല്ലെടാ' എന്ന് ആക്രോശിച്ചു കൊണ്ടു തടിക്കഷ്ണം കൊണ്ടു തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. ഉടന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്ണനും മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്.

18-year-old dies after being beaten up during festival in Kollam, special team formed to investigate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

3 ​​ഗോളിന് ജയിച്ചു, പക്ഷേ ബാഴ്‌സലോണ സെമിയില്‍ പുറത്ത്

'തൂക്കിയല്ലോ കുട്ടേട്ടാ...'; 'പ്രിയം' ഇറങ്ങിയ സമയം അജു ഫോണ്‍ വിളിക്കുമായിരുന്നുവെന്ന് ദീപ നായര്‍; കമന്റുകളുമായി ആരാധകര്‍

ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍

'ചില പാട്ടുകളുടെ വരി കേട്ട് കൈ കൂപ്പി ഞാൻ ഇറങ്ങിപ്പോയിട്ടുണ്ട്, സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ഉണ്ട്; പാട്ടുകളുടെ കാര്യം അങ്ങനെയല്ല'

SCROLL FOR NEXT