മുഖ്യമന്ത്രി പിണറായി വിജയന്‍ 
Kerala

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; പത്തൊന്‍പതുകാരനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയ്ക്ക് 'സ്വര്‍ണ്ണക്കള്ളന്‍' എന്ന അടിക്കുറിപ്പ് നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടിഎ അനുനന്ദിനെതിരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

ടി. സുധീര്‍ നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രിയദര്‍ശിനി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്വര്‍ണക്കള്ളന്‍ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം, പ്രകോപനപരമായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലും കേസെടുത്തു. റെഡ് ആര്‍മി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ 'റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവര്‍ക്കും ഇവിടെ വോട്ടില്ല; ശവം തൂക്കികളെ' എന്ന അടിക്കുറിപ്പോടു കൂടിയ ഫ്‌ലക്‌സ് ബോര്‍ഡ് ഒരു കുട്ടി കയ്യില്‍ പിടിച്ച് ധര്‍മടം യുഡിഎഫ് സ്ഥാനാര്‍ഥി വിപി അബ്ദുല്‍ റഷീദിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പത്തൊന്‍പതുകാരനായ പാച്ചപ്പൊയ്ക സ്വദേശി എ.ടി. യദുനന്ദിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

A 19-year-old faces cases for posting controversial content on social media, including labeling the Chief Minister Pinarayi Vijayan as a "gold smuggler"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

'ഇന്നും ഇരുട്ടില്‍ തന്നെ'; രാത്രി ഏഴിന് ശേഷം പവര്‍കട്ടെന്ന് കെഎസ്ഇബി

'വെറും ഫോൺ വിളികൾ അവിഹിതത്തിന് തെളിവല്ല'; ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിൽ ഭാര്യയെ വെറുതെവിട്ടത് ശരിവെച്ച് സുപ്രീം കോടതി

ഒരക്ഷരം മിണ്ടാതെ, മൈൻഡ് പോലും ഇല്ലാതെ ​ഗംഭീറും കോഹ്‍ലിയും!

കടലിൽ വെച്ച് നെഞ്ചുവേദന; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പൊലീസ്