പ്രതീകാത്മക ചിത്രം 
Kerala

19 കാരനെ വെട്ടി; ഗുരുതരാവസ്ഥയില്‍; പിതാവ് ഒളിവില്‍

പിതാവ് അബ്ദുള്‍ നാസര്‍ ആണ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം കോരന്‍പീടികയില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്. 19 വയസ്സുകാരനായ ഷിയാസിനാണ് വെട്ടേറ്റത്. അക്രമം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. 

പിതാവ് അബ്ദുള്‍ നാസര്‍ ആണ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഒരാഴ്ച മുമ്പ് നടന്ന വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സമീപവാസികള്‍ നല്‍കുന്ന സൂചന. 

ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വീട്ടില്‍ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ചേരയില്‍ കുളിച്ച ഷിയാസിനെയാണ് കാണുന്നത്. 

ഉടന്‍ തന്നെ ഷിയാസിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഷിയാസിനെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഷിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, അബ്ദുള്‍ നാസര്‍ രക്തംപുരണ്ട വസ്ത്രം മാറ്റി പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT