തോക്ക് ചൂണ്ടി അക്രമികള്‍, വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം; ലഹരിമുക്ത ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 12:55 PM  |  

Last Updated: 19th February 2023 12:55 PM  |   A+A-   |  

attack

പ്രവര്‍ത്തകരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം

 

കാസര്‍കോട്: കാഞ്ഞങ്ങാട് ലഹരിമുക്ത ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അജാനൂര്‍ സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞങ്ങാട് ഇക്ബാല്‍ സ്‌കൂള്‍ പരിസരത്ത് വച്ച് നൗഷാദും കൂട്ടാളികളും ലഹരി ഉപയോഗിക്കുന്നതും ലഹരി വില്‍പ്പന നടത്തുന്നതും ലഹരിമുക്ത ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കത്തിനിടെ അക്രമികള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും പ്രവര്‍ത്തകരെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനിടെ, സ്‌കൂള്‍ പരിസരത്ത് വച്ച് അക്രമികള്‍ വാഹനം ഇടിപ്പിച്ച് പ്രവര്‍ത്തകരെ അപായപ്പെടുത്താനും ശ്രമിച്ചു. നൗഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇജ്ജാതി പണിയൊക്കെ വേണോ?; ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ