Kerala

19 കാരിയെ പീഡിപ്പിച്ചു;  പലര്‍ക്കും കാഴ്ചവച്ചു;പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റു പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്ത സംഭവത്തില്‍ ഒരു യുവതിയെ കൂടി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിനിയായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.

കേസില്‍ നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെണ്‍കുട്ടി ഇവരുടെ കെണിയില്‍പ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഈ സംഘം പലര്‍ക്കും അയച്ചാണ് ഇടപാടുകാരെ കണ്ടെത്തിയത്. സുഷി എന്നയാള്‍ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച് നല്‍കി ആവശ്യക്കാരില്‍നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് ഈ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്.

സുഷി എന്നയാളെ ഏതാനും മാസം മുന്‍പ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. 

തൃശ്ശൂര്‍ റൂറല്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

SCROLL FOR NEXT