രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കേണ്ടി വന്ന കോണ്‍ഗ്രസിന്റെ അവസ്ഥയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ.ജയശങ്കര്‍. 2021ല്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടിയായിരിക്കും മുഖ്യമന്ത്രിയെന്ന് പറഞ്ഞാണ് ജയശങ്കറിന്റെ പരിഹാസം.
മുതുക്കന്മാര്‍ക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാര്‍, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിര്‍ന്നവര്‍. മലബാര്‍ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങളായിരുന്നു രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍. ആര്‍ക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം.
ഇപ്പോള്‍ യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിര്‍വൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാണ്ടനും മണിയനും അപ്പം പങ്കിടാൻ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളിൽ ചിലരെങ്കിലും കേട്ടുകാണും. കുരങ്ങച്ചൻ രണ്ടായി മുറിച്ചപ്പോൾ ഒരു കഷ്ണം അല്പം വലുതും മറ്റേത് കുറച്ചു ചെറുതും ആയിപ്പോയി. അതു പരിഹരിക്കാൻ കുരങ്ങൻ വലിയ കഷണത്തിൽ ഒരു കടി പാസാക്കി. അപ്പോൾ വലിയ കഷണം ചെറുതും ചെറിയ കഷണം വലുതുമായി. ഉടനെ മറ്റേ കഷണത്തിൽ കടിച്ചു. അപ്പോൾ വീണ്ടും പഴയപടിയായി. ചുരുക്കിപ്പറഞ്ഞാൽ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങൻ്റെ വയറ്റിലെത്തി. പൂച്ചകൾ രണ്ടും ബ്ലീച്ചായി.
ഏതാണ്ട് ഇതുതന്നെയാണ് രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിലും സംഭവിച്ചത്.
മുതുക്കന്മാർക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാർ, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിർന്നവർ. മലബാർ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങൾ.
ആർക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം.
ഇപ്പോൾ യൂത്തന്മാർക്കും മൂത്തവർക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിർവൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂൻ്റെ കണ്ണീരു കാണണം എന്നതാണ് കോൺഗ്രസുകാരുടെ പൊതുവികാരം.
2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates