പ്രതീകാത്മക ചിത്രം 
Kerala

21 ലക്ഷം രൂപയുടെ നിക്ഷേപ തിരിമറി; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍ 

പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളില്‍ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:  പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളില്‍ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡില്‍ പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥ് (29) നെയാണു മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസില്‍ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. 

വ്യാജ അക്കൗണ്ട് നമ്പറുകള്‍ എഴുതി നല്‍കിയും പോസ്റ്റ് ഓഫിസില്‍ പണം നിക്ഷേപിക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫിസ് സീല്‍ പതിച്ചു കൊടുത്തുമാണു നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്