kerala rain alert പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവ്; അറിയാം ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായറാഴ്ച വരെ രേഖപ്പെടുത്തിയത്.

കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 23 വരെ 348.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 442.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ തുലാവര്‍ഷത്തില്‍ 487.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്

സംസ്ഥാനത്ത് 12 ജില്ലകളില്‍ സാധാരണയിലും കുറവ് മഴയാണ് സീസണില്‍ ഇതുവരെ ലഭിച്ചത്. കണ്ണൂര്‍-21 ശതമാനം (278.6 മില്ലിമീറ്റര്‍), എറണാകുളം- 20 (414.4), ഇടുക്കി- 31 (352.9), കൊല്ലം-28 (398.6), കോഴിക്കോട്-23 (323.7), മലപ്പുറം-38 (266.1), പാലക്കാട്-30 (237.8), തൃശൂര്‍-29 (324.3), വയനാട് -22 ശതമാനം (227.2) ആലപ്പുഴ- 16 ശതമാനം (413), കാസര്‍കോട്- ഒമ്പത് ശതമാനം (283.5), പത്തനംതിട്ട- 15 ശതമാനം (476.1) എന്നിവയാണ് കുറവ് മഴ ലഭിച്ച ജില്ലകള്‍.

തിരുവനന്തപുരമാണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാമത് (515.3മില്ലിമീറ്റര്‍). സാധാരണ ലഭിക്കേണ്ടതിലും (455.3) 13 ശതമാനം കൂടുതല്‍ മഴ ഇവിടെ ലഭിച്ചു. കോട്ടയത്ത് രണ്ട് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. 507.7 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 516.2 മില്ലിമീറ്റര്‍.

21 percent decrease in northeast monsoon rainfall in the state; District-wise figures known

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT