സിദ്ദിഖ്  ഫയല്‍
Kerala

ട്രംപിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത് 21 വർഷത്തിനു ശേഷം; സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് സർക്കാർ

ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. സ്ത്രീപീഡന കേസുകളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കാണിച്ചാണ് സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.

യുവനടിയെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു.‌ 2016 ജനുവരി 28-ന് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.

ലോകപ്രശസ്തമായ പല കേസുകളും എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് റിപ്പോർട്ട്. ട്രംപിനെതിരെയുള്ള കേസ് 1996ൽ നടന്നതാണെങ്കിലും പരാതി നൽകിയത് 2017ലാണ്. കൂടാതെ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റെയിനെതിരേയുള്ള കേസും ഇതിലുണ്ട്. കുടുംബത്തിന്റെ സത്‌പേര് കളങ്കപ്പെടുമെന്നതുൾപ്പെടെ വിവിധകാരണങ്ങൾകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതിനൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT