വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും ai image
Kerala

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

വീടുകള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാന്‍ പുതിയ സംവിധാനം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വീടുകള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാന്‍ പുതിയ സംവിധാനം. പൊലീസും കെല്‍ട്രോണും ചേര്‍ന്നാണ് പുതിയ സംവിധാനം സജ്ജമാക്കിയത്. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) എന്നാണു പേര്.

ഇപ്പോഴുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റവുമായി ഇതിനെ ബന്ധിപ്പിക്കും. സ്ഥാപനങ്ങളില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ ആളുകളുടെ സാന്നിധ്യം, ചില്ലു തകര്‍ക്കല്‍, തീ, വാതകച്ചോര്‍ച്ച തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ അലാം പ്രവര്‍ത്തിക്കും. വിവരം സിഐഎംഎസ് കണ്‍ട്രോള്‍ റൂമിലേക്കു പോകും.

പൊലീസ് കണ്‍ട്രോള്‍ റൂം തത്സമയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വിവരങ്ങള്‍ ഉടന്‍ സ്ഥാപനങ്ങളുടെ സമീപത്തെ പൊലീസ് പട്രോള്‍ വാഹനത്തിലും സ്റ്റേഷനിലും അറിയിക്കും.ബാങ്കുകള്‍, എടിഎം, സ്വര്‍ണക്കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ലാറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കാം. 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം, സെക്കന്‍ഡുകള്‍ക്കുള്ളില്‍ അറിയിപ്പ്, വേഗത്തിലുള്ള പൊലീസ് പ്രതികരണം എന്നിവയാണു പ്രത്യേകത.

കെല്‍ട്രോണിന്റെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനുള്ള ഇന്‍സ്റ്റലേഷന്‍ ചാര്‍ജിനൊപ്പം ചെറിയ തുക മാസവരിയായി അടച്ച് ഈ സേവനം ഉപയോഗിക്കാം. സ്ഥാപനത്തിന്റെ വലുപ്പവും ആവശ്യമായ ഉപകരണങ്ങളും അനുസരിച്ച് ചെലവു വ്യത്യാസപ്പെടും. മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയല്‍, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ഇടപെടല്‍, സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് പൊലീസ് സേവനം മെച്ചപ്പെടുത്തല്‍ എന്നിവയാണു സിഐഎംഎസ് ലക്ഷ്യമിടുന്നതെന്നു ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിവരങ്ങള്‍ക്ക് : https://www.cimskerala.in/

24-hour security for houses and flats; New system ready

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

SCROLL FOR NEXT