രോഹിത്‌ ഫെയ്‌സ്ബുക്ക്‌
Kerala

വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; കോളജിലെ പൂര്‍വവിദ്യാര്‍ഥി അറസ്റ്റില്‍

കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിതിനെയാണ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിപ്പിച്ച കേസില്‍ 24കാരനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിതിനെതിരെയാണ് നടപടി. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.

പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ എട്ടോളം വിദ്യാര്‍ഥിനികള്‍ കൂടി രോഹിത്തിനെതിരെ കാലടി പൊലീസിനെ സമീപിക്കുകയായിരുന്നു. രോഹിത്തിന്റെ രണ്ട് ഫോണുകളും പിടിച്ചെടുത്ത പൊലീസ്, ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ