കുതിരാന് സമീപം കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്നു പ്രതീകാത്മക ചിത്രം
Kerala

കുതിരാന് സമീപം കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം മര്‍ദ്ദിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വഴുക്കുംപാറയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം മര്‍ദ്ദിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു എന്നാണ് പരാതി.

കുതിരാനുസമീപം വഴുക്കും പാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരുസംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടനെല്ലൂര്‍ ഭാഗത്തെത്തിയപ്പോള്‍ അരുണ്‍സണ്ണിയെ റോഡില്‍ ഇറക്കിവിട്ടു. സുഹൃത്തുമായി സംഘം കടക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുണ്‍സണ്ണിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്