Kerala

28 കിലോ കഞ്ചാവ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ; പൊലീസ് പിടിച്ചെടുത്തു

28 കിലോ കഞ്ചാവ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ; പൊലീസ് പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 28 കിലോ കഞ്ചാവ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മാള പുത്തൻചിറ സ്വദേശി ഷിജോയുടെ വീട്ടു പറമ്പിലാണ് കഞ്ചാവ് കണ്ടെത്തിയത്. നിലവിൽ ഇയാൾ മറ്റൊരു കഞ്ചാവ് കേസിൽ അറസ്റ്റിലാണ്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വീടിനു പിറകിൽ തൊഴുത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13 പാക്കറ്റുകളിലായി 28 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവിന് 30 ലക്ഷത്തിലധികം വില വരുമെന്ന് പൊലീസ് അറിയിച്ചു. 

ചെറിയ പാക്കറ്റുകളിലാക്കി വിതരണം നടത്താൻ ആയിരുന്നു പദ്ധതി. വീര്യം കൂടിയ കഞ്ചാവ് ആണ് ഇതെന്നും അതുകൊണ്ടു തന്നെ വില കൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

തൃശൂർ പൊലീസിലെ ആൻ്റി നാർക്കോട്ടിക് സ്ക്വാഡും ഷാഡോ പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഷിജോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾ നിലവിൽ മറ്റൊരു കഞ്ചാവ് കേസിൽ അറസ്റ്റിലാണെന്നും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT