പ്രതീകാത്മക ചിത്രം 
Kerala

വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍

വില്‍പ്പന സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, കായിക അധ്യാപകരായ തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാന്‍സാഫിന്റെയും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെയും പിടിയിലായത്.

വില്‍പ്പന സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പലതവണ പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. 

ഏറ്റവും അടുപ്പക്കാര്‍ക്കു മാത്രം ലഹരി നല്‍കിയിരുന്ന ഇവര്‍ ബംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT