പാലക്കാട്: ഓണം ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം കവര്‍ന്നെടുത്ത നടുക്കത്തിലാണ് പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം. കണ്‍മുന്നില്‍ മക്കള്‍ മുങ്ങിത്താഴുന്നത് കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് പിതാവ്. സോഹദരിമാരായ നിഷിത (26), റമീഷ( 23), റിന്‍ഷി (18) എന്നിവരാണ് ഭീമനാട് കുളത്തില്‍ മുങ്ങിമരിച്ചത്.
പിതാവിനൊപ്പം കുളിക്കാനായി എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെണ്‍മക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.
സഹോദരിമാരില്‍ ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, മൂന്നുപേരും കുളത്തില്‍ മുങ്ങിത്താണു. മക്കള്‍ കണ്‍മുന്നില്‍ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥി തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മൂവരേയും വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നാഷിദ, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഒന്നരയേക്കറോളമുള്ള കുളത്തിലായിരുന്നു അപകടം. ജനവാസം കുറഞ്ഞ മേഖലയായതും അപകടവിവരം പുറത്ത് അറിയാന്‍ വൈകിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കൂ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടേത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 കോടിയുടെ അധിക വരുമാനം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates