Sama Parveen  
Kerala

ഇന്ത്യയിലെ അല്‍ ഖ്വയ്ദയുടെ മുഖ്യസൂത്രധാരി; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍

ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഡെസ്ക്

ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ യുവതിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. 30കാരിയായ സമ പര്‍വീണ്‍ ആണ് അറസ്റ്റിലായത്. അല്‍-ഖ്വയ്ദയുടെ ഇന്ത്യയിലെ മുഖ്യ സൂത്രധാരിയാണ് പര്‍വീണ്‍ എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പര്‍വീന്റെ അറസ്റ്റ്.

ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമ അറസ്റ്റിലാകുന്നത്.

ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍നിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫര്‍ദീന്‍, സെയ്ഫുള്ള ഖുറേഷി, സീഷാന്‍ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്. അല്‍-ഖ്വയ്ദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ആശയവിനിമയത്തിന്റെ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ അവര്‍ ഓട്ടോ-ഡിലീറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചു. ഗുജറാത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Sama Parveen allegedly shared extremist videos linked to Al Qaeda operatives on social media platforms, especially Instagram, with the intent of radicalising the youth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT