ഡോ.ആര്‍ ബിന്ദു/ഫയല്‍ 
Kerala

മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ 30,500 രൂപ; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ച് ഉത്തരവ്

പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് വിവരം. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് വിവരം. 

കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്. വാങ്ങിയ ദിവസം തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പു മന്ത്രിയുമായ ഡോ. ആര്‍ ബിന്ദു 28.04.2023ല്‍ തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മുമ്പും കണ്ണട വാങ്ങുന്നതിന് സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ 29,000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണടയാണ് വാങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

ഇ- ഇൻവോയ്‌സിംഗ് ചട്ടങ്ങൾ ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴയെന്ന് യു എ ഇ

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

SCROLL FOR NEXT