shyam kumar ( Nudity show arrest ) 
Kerala

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയപ്പോൾ അസഭ്യവർഷം; 35കാരൻ അറസ്റ്റിൽ

പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പഴകുളം തെങ്ങിനാൽ ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. സ്കൂൾ വിട്ട് വന്ന വിദ്യാർത്ഥിനികൾക്ക് മുന്നിലാണ് ഇയാൾ ന​ഗ്നതാപ്രദർശനം നടത്തിയത്.

വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. അശ്ലീലം പറയുകയും കുട്ടികൾക്ക് നേരെ വസ്ത്രം മാറ്റി സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു.

കൂടൽ പൊലീസ് കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്.

35-year-old arrested for displaying nudity to schoolgirls. A case was registered against him under relevant sections of the POCSO Act.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT