വിബീഷും കുടുംബവും 
Kerala

പ്രവാസ ജീവിതത്തോട് വിട പറയാന്‍ നില്‍ക്കുമ്പോള്‍ ഭാഗ്യദേവത കടാക്ഷിച്ചു; 37 കോടിയുടെ ബിഗ് ടിക്കറ്റ് ബമ്പര്‍ വഴിക്കടവ് സ്വദേശിക്ക്

രണ്ടുപതിറ്റാണ്ടിന്റെ പ്രവാസജീവിതത്തോട് വിടപറയാന്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടി വരുമെന്ന് വഴിക്കടവ് സ്വദേശി വിബീഷ് ഒരിക്കലും കരുതി കാണില്ല

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രണ്ടുപതിറ്റാണ്ടിന്റെ പ്രവാസജീവിതത്തോട് വിടപറയാന്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടി വരുമെന്ന് വഴിക്കടവ് സ്വദേശി വിബീഷ് ഒരിക്കലും കരുതി കാണില്ല. മാര്‍ച്ച് ഏഴിന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടൊപ്പം എടുത്ത ബിഗ് ടിക്കറ്റ് ലോട്ടറിയെ തേടിയാണ് ഭാഗ്യം എത്തിയത്.

നാട്ടിലേക്ക് വിമാനം കയറുന്നതിന് തലേന്നാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 37 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്ക് വിബീഷിന്റെ 394150 എന്ന നമ്പറിനാണ് ലഭിച്ചത്. 20 വര്‍ഷത്തിലേറെയായി പ്രവാസ ലോകത്ത് വളയംപിടിക്കുകയാണ് വിബീഷ്. ഷാര്‍ജയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ പിക്കപ് വാന്‍ ഡ്രൈവറാണ്.

15 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന വിബീഷ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാന ടിക്കറ്റെടുത്തത്. ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ നേരത്തേ വാങ്ങിയിരുന്നു. ഫെബ്രുവരി 28ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു ടിക്കറ്റുകൂടി എടുക്കാന്‍ വിബീഷിനെ നിര്‍ബന്ധിച്ചു. ഒരുമാസത്തെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി. മറ്റ് മൂന്നുപേര്‍ക്കുകൂടി വേണ്ടി വിബീഷ് ഓണ്‍ലൈനായെടുത്ത ടിക്കറ്റിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടി) ബമ്പര്‍ സമ്മാനം ലഭിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗളൂരുവില്‍ ബിബിഎ ചെയ്യുന്ന മകള്‍ വന്ദനയുടെ ഭാവിയും പഠനവുമാണ് പ്രധാന ലക്ഷ്യമെന്നും വിബീഷ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അധികൃതരുടെ ഫോണ്‍ കോള്‍ വിബീഷിനെ തേടിയെത്തിയത്. ബമ്പര്‍ അടിച്ചത് അറിഞ്ഞതോടെ ഭാര്യ രസ്‌നയെ വിളിച്ച് വെബ്‌സൈറ്റ് നോക്കി ഉറപ്പുവരുത്തി. സമ്മാനത്തുക നാലുപേര്‍ക്കായി പങ്കുവയ്ക്കുമെന്ന് വിബീഷ് പറഞ്ഞു.

37 crore big ticket bumper for malayalee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'

അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം, എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു; വാതിലുകള്‍ പൊട്ടിത്തെറിച്ചു- വിഡിയോ

പൊന്നുമോനെ അവസാനമായി കാണാനായില്ല, വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു

തമിഴ്നാട്-ബം​ഗാൾ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

വെടിക്കെട്ട് ഒഴിവാക്കണം, ആചാരപരമായി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; നിര്‍ണായക യോഗം ഇന്ന്

SCROLL FOR NEXT