family found dead 
Kerala

കണ്ണൂരിൽ 2, 5 വയസുള്ള കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

ആത്മഹത്യയെന്നു പ്രാഥമിക വിലയിരുത്തൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക വിലയിരുത്തൽ. രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കലാധരന്റെ അച്ഛൻ വീട്ടിലേക്കെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിച്ചില്ല. ഇവരെ കാണുന്നില്ലെന്നു സമീപത്തുള്ളവരോടും പിന്നീട് പൊലീസിനോടും പറയാനിരിക്കെയാണ് വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരന്റേയും ഉഷയുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കലാധരന്റെ ഭാര്യ അകന്നാണ് താമസം. പൊതുപ്രവർത്തകരടക്കം ഇടപെട്ട് അതു പരി​ഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് മരണം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാകാം കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് നി​ഗമനം. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുടുംബാം​ഗങ്ങൾ പറയുന്നുണ്ട്.

സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പു​രോ​ഗമിക്കുന്നു. പൊലീസ് പരിശോധനയ്ക്കു ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക.

family found dead: Four members of a family were found dead in Ramanthali, Payyannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

SCROLL FOR NEXT