ചിത്രം: ദീപു ബി പി 
Kerala

തൊഴിലുറപ്പ് പദ്ധതി: കേരളത്തിൽ റദ്ദായത് 4.24 ലക്ഷം തൊഴിൽ കാർഡുകൾ, രാജ്യത്ത് അഞ്ചുകോടിയിലധികം കാർഡുകൾ റദ്ദാക്കി  

കഴിഞ്ഞ വർഷം മാത്രം 3.5 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് റദ്ദായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവിധകാരണങ്ങളാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാ​ഗമായി 4.24 ലക്ഷം തൊഴിൽകാർഡുകൾ റദ്ദാക്കി. കേന്ദ്രം പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വർഷം മാത്രം 3.5 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് റദ്ദായത്. രാജ്യത്താകെ അഞ്ചുകോടിയിലധികം തൊഴിൽ കാർഡുകളാണ് നീക്കം ചെയ്തത്.

വ്യാജ തൊഴിൽ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, ജോലി ചെയ്യാൻ തയ്യാറല്ലാത്ത ആളുകൾ, ഗ്രാമപഞ്ചായത്തിൽ നിന്ന് സ്ഥിരമായി സ്ഥലംമാറ്റം, മരണം തുടങ്ങിയ കാരണങ്ങളാലാണ് കാർഡുകൾ റദ്ദാക്കിയതെന്നാണ് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് പാർലമെന്റിൽ അറിയിച്ചത്. 

അതേസമയം, തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണ സാമഗ്രികൾ വാങ്ങിയ വകയിൽ കേരളത്തിനു ലഭിക്കാനുള്ള കുടിശ്ശികയെ സംബന്ധിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു. ഈയിനത്തിൽ കേരളത്തിന് 2023 ഏപ്രിൽ മുതൽ 220 കോടി നൽകാനുണ്ടോ എന്നായിരുന്നു ലോക്‌സഭയിലെ ചോദ്യം. അതിനു മറുപടിയായി 2023-24 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 1207.98 കോടി രൂപ നൽകിയിട്ടുണ്ടെന്നു മാത്രമാണ് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചതെന്ന് ആരിഫ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം