Kerala

43 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും: പിഎസ്‌സി 

വിവിധ വകുപ്പുകളിലെ 43 തസ്തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 43 തസ്തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന യുവജനങ്ങളില്‍ നിന്നു മാത്രം വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് കായികക്ഷമതാ പരീക്ഷ നടത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയോളജി, അസി.പ്രഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍, ആയുര്‍വേദ വകുപ്പില്‍ (ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ യൂണിറ്റ്) റിസര്‍ച് ഓഫിസര്‍ (കെമിസ്ട്രി/ ബയോകെമിസ്ട്രി), നാഷനല്‍ സേവിങ്‌സ് സര്‍വീസില്‍ അസി.ഡയറക്ടര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷനില്‍ ലബോറട്ടറി അസിസ്റ്റന്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഡ്രൈവര്‍ ഗ്രേഡ്്-2 (എച്ച്ഡിവി), ഹൗസ്‌ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക് (ജനറല്‍, സൊസൈറ്റി), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്്- 2, ലീഗല്‍ മെട്രോളജിയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ (പട്ടിക വിഭാഗം), കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ്, വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്- എല്‍പിഎസ്- പട്ടികവിഭാഗം) തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ ബയോകെമിസ്ട്രി (വിശ്വകര്‍മ), അസി.പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ (എല്‍സി/എഐ), അസി.പ്രഫസര്‍ ഇന്‍ കാര്‍ഡിയോളജി (പട്ടികജാതി, ഈഴവ/ തീയ/ബില്ലവ, മുസ്ലിം), ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ഒബിസി), ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (വിഷ-ധീവര), പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്-പട്ടിക വര്‍ഗം), കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മ്യൂസിക് ടീച്ചര്‍ (മുസ്ലിം) തസ്തികകളിലേക്ക് അഭിമുഖം നടത്തും. കണ്‍സ്യൂമര്‍ഫെഡില്‍ മാനേജര്‍ ഗ്രേഡ് 2 -ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി, മാനേജര്‍ ഗ്രേഡ് 2  ഈഴവ, ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്