വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 489 പേർ എക്സ്പ്രസ് ചിത്രം
Kerala

അഞ്ച് വർഷത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 489 പേർ: കൂടുതലും കാട്ടാനയുടെ ആക്രമണത്തിൽ‍

2023-24 കാലഘട്ടത്തിൽ മാത്രം 94 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിൽ കേരളത്തിൽ വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ 486 പേർ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതൽ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തിൽ മാത്രം 94 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരിൽ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒഡിഷയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യസഭയിൽ വി ശിവദാസൻ, ഹാരിസ് ബീരാൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന