Representational Image Pixabay
Kerala

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: കട്ടിലില്‍ ഉറങ്ങിക്കിടക്കവെ അഞ്ചു മാസം പ്രായമുള്ള പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. തിരുവാലി കുളക്കാട്ടിരിയിലാണ് സംഭവം. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. കുട്ടിയെ വീടിനുള്ളില്‍ കിടത്തി മാതാപിതാക്കള്‍ സമീപത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ ഓടിയെത്തുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

5-Month-Old Baby Girl Dies of Burns in Malappuram After Mattress Catches Fire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി

അച്ഛന് ഭക്ഷണം നൽകി; അയൽക്കാരായ ദമ്പതികൾക്ക് നേരെ 31കാരന്റെ ആക്രമണം, അറസ്റ്റിൽ