മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ് 
Kerala

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം. 2026 നവമ്പര്‍ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.

ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

റോഡ് നിയമലംഘനത്തിനുള്ള ഫൈന്‍ അടക്കാന്‍ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ലചെല്ലാനുകള്‍ കോടതിയില്‍നിന്ന് തിരിച്ചെടുക്കാം . ഇതിനായി ചലാന്‍ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാം. ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

50% Discount on Fines Imposed for Motor Vehicle Violations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു

'ഓപ്പറേഷൻ കണ്ണൂർ മഖ്ന' വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ചാലക്കുടിയിൽ ആർആർടി സംഘത്തിന്റെ നടപടിക്കിടെ കാട്ടാനയ്ക്ക് പരിക്ക്: പടക്കം പൊട്ടിച്ച് തുരത്തിയെന്ന് ആക്ഷേപം; വനംവകുപ്പിനെതിരെ പരാതി

ഹണിമൂണ്‍ കഴിഞ്ഞു? കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു; വിഡി സതീശന്റെ ശൈലിയില്‍ അതൃപ്തി