സുധീഷ് 
Kerala

15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കി; മദ്യലഹരിയില്‍ തര്‍ക്കം; 54കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

പതിനഞ്ചുവര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് ആണ് കൊല്ലപ്പെട്ടത്. 54 വയസ്സായിരുന്നു. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നാണ് സുധീഷ് മരിച്ചത്.

പതിനഞ്ചുവര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്റെ മുതുകില്‍ ആസ്‌ട്രോ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

'നിങ്ങൾക്ക് നാണമില്ലേ, എന്തൊരു അസംബന്ധമാണിത് ?'; രക്ഷാബന്ധൻ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിന് വിമർശനം

കുട്ടികളുടെ വിദ്യാഭ്യാസം സേഫ് ആക്കാം, സമ്പാദ്യത്തിനൊപ്പം നിരവധി ആനുകൂല്യങ്ങള്‍; അറിയാം എല്‍ഐസി ജീവന്‍ ലക്ഷ്യ

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും

'അന്ന് ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ല'; ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി യുവതി