ശശി SM ONLINE
Kerala

മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ 58കാരനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ 58കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.

ഇരുവരും സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. അതിനിടെ സമീപത്ത് അടുക്കിവച്ചിരുന്ന പലകകഷണങ്ങള്‍ എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തര്‍ക്കത്തിനുള്ള കാരണം എന്താണെന്ന് അറിയില്ല.

ശശിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

58-year-old man dies after being hit in the head during a drunken argument

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌റ്റേഡിയം അഴിമതിക്കേസില്‍ കെസിഎയ്ക്ക് തിരിച്ചടി; വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 25 lottery result

ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നിർബന്ധമായും കൊടുക്കണം

റീ റിലീസിലും അടിപതറാതെ ബാഹുബലി‌; 'ഇത് വിഷ്വൽ എപ്പിക്',എക്സ് പ്രതികരണമിങ്ങനെ

ഹസ്തദാനത്തിലൂടെയും രോ​ഗാണുക്കള്‍ എത്തും; കൈകൾ കഴുകേണ്ട ശരിയായ രീതി ഇങ്ങനെ

SCROLL FOR NEXT