പ്രതാപൻ, രക്ഷാപ്രവർത്തനം നടത്തുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

തൃശൂരിൽ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ 64കാരൻ മരിച്ചു, ഭാര്യയെ രക്ഷിച്ചു

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വത്സലയും വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ ( 64 ), ആണ് മരിച്ചത്. ഭാര്യ വൽസലയെ (55) രക്ഷപെടുത്തി. ഇന്നലെ വൈകുന്നേരം  6.30 ഓടെയായിരുന്നു സംഭവം. പ്രതീപന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന 80 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്. 

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വത്സലയും വീഴുകയായിരുന്നു. വത്സലയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആഴമുള്ള കിണറായിതിനാൽ രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ചേർപ്പ് പരിസരങ്ങളിൽ കുടിവെള്ള വിൽപ്പനയായിരുന്നു പ്രഭാകരന് ജോലി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന