64-year-old man suffers sunstroke in Konni പ്രതീകാത്മക ചിത്രം
Kerala

കോന്നിയില്‍ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലും പൊള്ളല്‍

കോന്നിയില്‍ 64കാരന് സൂര്യാഘാതമേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയില്‍ 64കാരന് സൂര്യാഘാതമേറ്റു. കോന്നി മങ്ങാരം പുത്തന്‍വീട്ടില്‍ മുരളി മോഹനാണ് ഇന്ന് കോന്നി ചന്തയ്ക്ക് സമീപം വെച്ച് സൂര്യാഘാതമേറ്റത്. ഉടന്‍ ചികിത്സ തേടി.

മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. ഇലക്ട്രോണിക്‌സ് കടയിലെ ടെക്‌നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

64-year-old man suffers sunstroke in Konni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല