ആദ്വിക്  
Kerala

ഗോള്‍ പോസ്റ്റ് തലയില്‍ വീണു; ചെന്നൈയിൽ മലയാളിയായ ഏഴുവയസുകാരൻ മരിച്ചു

തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും. ആവഡിയിലെ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വിക്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും