ആദിനാഥ് 
Kerala

വീടിന് മുന്നിലെ പടിയില്‍ക്കിടന്ന പാമ്പിനെ ചവിട്ടി; എട്ടുവയസുകാരന്‍ മരിച്ചു, നഷ്ടമായത് ഏകമകനെ

വീടിന് മുന്നില്‍വെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിന് മുന്നില്‍വെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.45ഓടേയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടര്‍ന്ന് കടിയേല്‍ക്കുകയുമായിരുന്നു.

പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.

8 year old boy dies by snake bite at varkala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

സിപിഎം നേതാവ് മുസ്ലീം ലീഗില്‍; അംഗത്വം നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

രാത്രിയിൽ തൈര് കഴിക്കാമോ?

SCROLL FOR NEXT