Kerala

'88 കാരനായ എനിക്ക് ആരെയും മര്‍ദ്ദിക്കാനാവില്ല; വേദിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാവരും കണ്ടതാണ്'; ഗവര്‍ണര്‍ക്കെതിരെ ഇര്‍ഫാന്‍ ഹബീബ്

തനിക്ക് ലഭിച്ച അംഗീകാരങ്ങളും പദവികളും വേണമെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂരില്‍ നടന്ന ചരിത്രകോണ്‍ഗ്രസിനിടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. വേദിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാവരും കണ്ടതാണ്. 88 കാരനായ എനിക്ക് ആരെയും മര്‍ദ്ദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പ്രസംഗം വസ്തുതാവിരുദ്ധമാണ്. മൗലനാ അബൂള്‍ കലാം ആസാദിനെ ഗവര്‍ണര്‍ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരങ്ങളും പദവികളും വേണമെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം ചരിത്രം മാറ്റിയെഴുതാനും സ്ഥാപനങ്ങളെ ദുര്‍ബലമാക്കാനുള്ള ശ്രമമാണെന്നും ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു.  

ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബ് ബലമായി തന്നെ തടയാന്‍ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവര്‍ക്ക് അസഹിഷ്ണുതയാണെന്നുമായിരുന്നു ചരിത്ര കോണ്‍ഗ്രസ് വേദി വിട്ടതിന് പിന്നാലെ ഗവര്‍ണറുടെ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT