പ്രതീകാത്മക ചിത്രം 
Kerala

എട്ടാം ക്ലാസുകാരി വാടക വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ (12) ആണ് മരിച്ചത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്. ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടിൽ കഴിയുന്നത്. മുത്തശ്ശൻ രോ​ഗിയാണ്. മുത്തശ്ശി പണിക്കു പോയിരുന്നു. 

​പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏൽപ്പിച്ച് അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം. അതിനിടെ അവർ വീട്ടിലേക്ക് ഫോൺ ചെയ്തു. ​ഗ്യാസ് സിലിണ്ടറുമായി ഏജൻസിയിൽ നിന്നു ആളു വരുമെന്നു പറയാനാണ് വിളിച്ചത്. കുട്ടിയുടെ സഹോദരനാണ് ഫോൺ എടുത്തത്. ഫോൺ കുട്ടിക്കു കൊടുക്കാൻ പോയപ്പോൾ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ ആഷ്മി ജനലിൽ തൂങ്ങി കിടക്കുന്നതാണ് കണ്ടത്. 

പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT