Kerala

'92 വയസ്സായ അച്ഛനെ മൂവര്‍ണ ഷാള്‍ അണിയിച്ച് നാടകം' ; കോണ്‍ഗ്രസിനെതിരെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവിന്റെ മകന്‍

അടിയന്തിരാവസ്ഥ കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി നടന്ന വീടാണ് എന്റേത്! കാട്ടായിക്കോണം ശ്രീധറിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്നു അച്ഛന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : 92 വയസ്സ് പ്രായമായ പിതാവിനെ വച്ച് വില കുറഞ്ഞ തറ നാടകം കളിയ്ക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ആരോപിച്ച് മകന്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് കാലത്തെ പാര്‍ട്ടി മെമ്പറായിരുന്നു അച്ഛന്‍. ഭാര്യയുടെ വേര്‍പാടില്‍ നില തെറ്റിയ അവസ്ഥയിലുമാണ്. അച്ഛന് ഈയിടെയായി നല്ല ഓര്‍മ പിശകുണ്ട്. അങ്ങനെയുള്ള അച്ഛനെ മൂവര്‍ണ ഷാള്‍ അണിയിച്ച് ഫോട്ടോ പ്രചരിപ്പിച്ച് മുതലെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ആദ്യകാല കമ്യൂണിസ്റ്റ് നേതാവിന്റെ മകനായ റോയ് നെറ്റോ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

അടിയന്തിരാവസ്ഥ കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി നടന്ന വീടാണ് എന്റേത്! കാട്ടായിക്കോണം ശ്രീധറിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്നു അച്ഛന്‍. അച്ഛന് സമ്പത്തിന്റെ പിതാവ് സഃ അനിരുദ്ധനുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്! കോണ്‍ഗ്രസുകാര്‍ അവരുടെ തനിനിറം കാണിച്ചു. ഇത് പക്കാ കുത്തിത്തിരിപ്പാണ്.

പ്രായമായ അച്ഛനെ തട്ടിയെടുത്ത് കഴുത്തില്‍ ആ മൂവര്‍ണ ഷാള്‍ അണിയിച്ച് ഇപ്പോള്‍ നിങ്ങള്‍ നടത്തുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നത്  വില കുറഞ്ഞ തറനാടകം മാത്രമാണ്. നാട്ടുകാര്‍ ഇതെല്ലാം കാണുന്നുണ്ട്. എന്തായാലും ഞങ്ങള്‍ ഇലക്ഷന്‍ കമ്മീഷന് പരാതി കൊടുക്കാനൊന്നും പോകുന്നില്ല. അല്ലാതെ തന്നെ നാട്ടിലെ കള്ള കോണ്‍ഗ്രസ് നന്നാവുമോയെന്ന് നോക്കട്ടെ! എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ മക്കളേ..? അദ്ദേഹം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


അമ്മ ഈയിടെ മരിച്ചു. അതിന്റെ ഹൃദയവേദന ഇപ്പോഴും ബാക്കിയാണ്. ഇപ്പോള്‍ അച്ഛന്‍ മാത്രമേ ബാക്കിയുള്ളു
92 വയസ്സ് പ്രായമായ എന്റെ പിതാവിനെ വച്ച് വില കുറഞ്ഞ തറ നാടകം കളിയ്ക്കുകയാണ് നാട്ടിലെ കോണ്‍ഗ്രസ് ! അവിഭക്ത കമ്മ്യൂണിസ്റ്റ് കാലത്തെ പാര്‍ട്ടി മെമ്പറായിരുന്നു അച്ഛന്‍! അടിയന്തിരാവസ്ഥ കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി നടന്ന വീടാണ് എന്റേത്! കാട്ടായിക്കോണം ശ്രീധറിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്നു അച്ഛന്‍. അച്ഛന് സമ്പത്തിന്റെ പിതാവ് സഃ അനിരുദ്ധനുമായും
അടുത്ത ബന്ധമാണുണ്ടായിരുന്നത്! 

സ: എ.സമ്പത്തിന്റെ പര്യടന പരിപാടിയില്‍ അദ്ദേഹത്തിന്റെ പിതാവ് സ.അനിരുദ്ധന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ഗേറ്റിനു മുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ് അച്ഛന്‍ സ: സമ്പത്തിനെ എതിരേറ്റത്! തന്റെ അച്ഛനും അമ്മയുമൊന്നും ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെയൊക്കെ ഹൃദയത്തുടിപ്പായ നെറ്റോ സഖാവ് എന്നെ കാത്തു നില്‍ക്കുമ്പോള്‍ അതിനേക്കാള്‍ വലിയ നിര്‍വൃതി എന്തുണ്ടെന്നാണ് സ. സമ്പത്ത് കഴിഞ്ഞയാഴ്ച ഇലക്ഷന്‍ പ്രചാരണത്തിനു വന്നപ്പോള്‍ ചോദിച്ചത്! അച്ഛന് ഈയിടെയായി നല്ല ഓര്‍മ പിശകുണ്ട്. ഭാര്യയുടെ വേര്‍പാടില്‍ നില തെറ്റിയ അവസ്ഥയിലുമാണ്. എങ്കിലും ഇങ്ങിനെ ദ്രോഹിയ്ക്കരുതായിരുന്നു. ഇങ്ങിനെ അച്ഛനെ മൂവര്‍ണ ഷാള്‍ അണിയിച്ച് ഫോട്ടോ പ്രചരിപ്പിച്ച് മുതലെടുക്കരുതായിരുന്നു. കോണ്‍ഗ്രസുകാര്‍ അവരുടെ തനിനിറം കാണിച്ചു. ഇത് പക്കാ കുത്തിത്തിരിപ്പാണ്.
നിങ്ങള്‍ രാഷ്ട്രീയം പറയുക,
അതു പറ്റില്ലെന്നറിയാം
പക്ഷെ ഈ തറ നാടകങ്ങള്‍ വേണ്ട
പ്രായമായ എന്റെ അച്ഛനെ തട്ടിയെടുത്ത് കഴുത്തില്‍ ആ മൂവര്‍ണ ഷാള്‍ അണിയിച്ച് ഇപ്പോള്‍ നിങ്ങള്‍ നടത്തുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്ന ഈ വില കുറഞ്ഞ നാടകം വെറുമൊരു തറനാടകം മാത്രമാണ്. നാട്ടുകാര്‍ ഇതെല്ലാം കാണുന്നുണ്ട്. എന്തായാലും ഞങ്ങള്‍ ഇലക്ഷന്‍ കമ്മീഷന് പരാതി കൊടുക്കാനൊന്നും പോകുന്നില്ല. അല്ലാതെ തന്നെ നാട്ടിലെ കള്ള കോണ്‍ഗ്രസ് നന്നാവുമോയെന്ന് നോക്കട്ടെ! എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ മക്കളേ..? പരാജയ ഭീതിയില്‍നിന്നും ഉടലെടുക്കൂന്ന ഇത്തരം കപടനാടകങ്ങളോട് പുച്ഛം മാത്രം!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'