പ്രതീകാത്മക ചിത്രം 
Kerala

സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ പത്താം ക്ലാസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ

പരീക്ഷയിൽ മികച്ച നേട്ടമുണ്ടാക്കാനാവില്ലെന്ന ആശങ്കയിലാണ് മരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്കൂളിൽ പോയി മടങ്ങിയെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ. മണക്കാട് ​ഗവൺമെന്റ് ​ഗേൾസ് ഹയർസെക്കൻഡറി വിദ്യാർത്ഥിനിയായ എസ്ആർ ആദിത്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തി. 

പരീക്ഷയിൽ മികച്ച നേട്ടമുണ്ടാക്കാനാവില്ലെന്ന ആശങ്കയിലാണ് മരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ആറ്റുകാൽ പുത്തൻകോട്ട കാർത്തികയിൽ സജീവിന്റേയും രജിതയുടേയും മകളാണ്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് അം​ഗമായിരുന്ന ആദിത്യ പഠനത്തിലും മിടുക്കിയായിരുന്നു. എട്ടു മാസത്തിന് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്കൂളുകൾ തുറന്നത്. പൊതു പരീക്ഷയ്ക്കു വേണ്ടിയുള്ള റിവിഷനുവേണ്ടിയാണ് സ്കൂളുകൾ തുറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT