പ്രതീകാത്മക ചിത്രം File
Kerala

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

2012 മെയ് പതിനഞ്ചിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തില്‍ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് മുട്ടത്തറ സ്വദേശി ജയകുമാര്‍ ജയന്‍ (65) എന്നയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2025 ഏപ്രില്‍ മാസം എട്ടാംതീയതിയാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി ഏഴുമണിയോടെ റോഡിലൂടെ തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചുവിളിച്ചു. വീട്ടില്‍ ജോലിക്കുവന്ന് കണ്ടുപരിചയമുള്ള കുട്ടി അടുത്തേക്ക് ചെന്നു. ഷേക്ക് ഹാന്‍ഡ് കൊടുക്കാനെന്ന വ്യാജേന കുട്ടിയുടെ കൈയില്‍പിടിച്ച പ്രതി പെട്ടെന്ന് അടുത്തേയ്ക്ക് വലിച്ചു. തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേല്‍പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ആരോടും പറയരുതെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍,

അക്രമം നടന്നതിന് കുറച്ചകലെയായി നിന്ന കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള അമ്പലത്തില്‍ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണില്‍ നിന്നും വിളിച്ച് അച്ഛനോടും വിവരം പറഞ്ഞു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

2012 മെയ് പതിനഞ്ചിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തില്‍ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചത്. മണ്ഡപത്തിലെ കുളിമുറിയില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴുവര്‍ഷമാണ് പ്രതി തടവുശിക്ഷ അനുഭവിച്ചത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്.

A 65-year-old man is convicted of assaulting a 15-year-old in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT