A A Rahim mp on Akhil P Dharmajan Ram c/o Anandhi controversy  Social Media
Kerala

'വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം'; എഎ റഹീം എംപി

വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങള്‍ തള്ളി എഎ റഹീം എംപി. പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുസ്തകത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അര്‍ത്ഥശൂന്യമാണെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം.

റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും അയാള്‍ നടത്തും. വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍. സാധാരണക്കാരുടെ ജീവിതമാണ് നോവല്‍ പറയുന്നത് എന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ ഇനിയും അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന ആശംസയും എ എ റഹീം പങ്കുവയ്ക്കുന്നു.

എഎ റഹീമിന്റെ പോസ്റ്റ് പൂര്‍ണരൂപം

വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണ്.

റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്.മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്.

ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും

അയാള്‍ നടത്തും.

വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍.

അനുജന് ബുള്ളറ്റും വാങ്ങി സര്‍പ്രൈസ് നല്‍കാന്‍ മല്ലി പോകുന്ന ഒരു രംഗമുണ്ട്.

ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങള്‍ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയില്ല.

സാധാരണക്കാരുടെ ജീവിതം പറയുന്ന,

ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാള്‍ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന,

ഇന്ത്യന്‍ തെരുവുകളിലെ പുറമ്പോക്കുകളില്‍ നരകജീവിതം ജീവിച്ചു തീര്‍ക്കുന്ന ട്രാന്‍സ് ജീവിതങ്ങളെ മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയ റാം??

അഖിലിനെ ഫോണില്‍ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

AA Rahim MP dismisses controversies arising after Akhil P Dharmajan's novel Ram c/o Anandhi won the Kendra Sahitya Akademi Yuva Puraskar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

SCROLL FOR NEXT