തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയപ്പോള്‍ ടെലിവിഷന്‍ ദൃശ്യം 
Kerala

തിരുവനന്തപുരം നഗരത്തില്‍ രാത്രി ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. പട്ടം പ്ലാമൂടാണ് സംഭവം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. 

രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

20 മിനിറ്റിലേറെ സമയമെടുത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരുടെ യഥാസമയം ഉള്ള ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാര്‍ 90 ശതമാനവും കത്തിനശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

​Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്