വി ആര്‍ സുധീഷ്/ ഫയല്‍ 
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സാഹിത്യകാരൻ  വി ആർ സുധീഷിനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ  വി ആർ സുധീഷിനെതിരെ പൊലീസ് കേസെടുത്തു. പ്രസാധകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തത്.

ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ  ലഭിച്ചതെന്നും വിശദാംശങ്ങൾ  അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗൺ അസി. കമ്മീഷണർ അറിയിച്ചു. ബുധനാഴ്ച ഡിസിപിയുടെ ഓഫിസിലെത്തിയാണ് ഫറോക്ക് സ്വദേശിനിയായ യുവതി  പരാതി നല്കിയത്.

ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്തുവരവെ ഒരു അഭിമുഖത്തിനായി വി ആർ സുധീഷിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്