കല്യാണത്തിന് മുമ്പേ വരനും വധുവും 'മുങ്ങി'; പരാതിയുമായി വീട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 07:53 AM  |  

Last Updated: 10th June 2022 07:53 AM  |   A+A-   |  

LOVERS

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പ്രതിശ്രുതവരനെയും വധുവിനെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി. തിങ്കളാഴ്ച മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാള പൊലീസില്‍ പരാതി നല്‍കി. അതേസമയം പ്രതിശ്രുത വരന്‍ മൂന്നാറില്‍ പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും സ്ഥലം വിട്ടത്. 

കല്യാണത്തിന് മുമ്പേ ചെക്കനും പെണ്ണും നാടുവിട്ടത് പൊലീസിനും തലവേദനയായി. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇരുവരും മാളയില്‍നിന്ന് ഒരുമിച്ച് ബൈക്കില്‍ പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, യുവാവിനും യുവതിക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച് വേവിച്ചു; ഭാര്യ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ