പ്രതീകാത്മക ചിത്രം 
Kerala

'വീട്ടിൽ അതിക്രമിച്ചു കയറി കൃത്യം നടത്തി'- വിവാഹത്തലേന്നു വധുവിന്റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

വീട്ടിലുള്ള മറ്റുള്ളവരേയും കൊല്ലാൻ പ്രതികൾ ശ്രമിച്ചതായും പറയുന്നു. ​ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ വിവാ​ഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവരാണ് പ്രതികൾ. ആറ്റിങ്ങൽ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 66 സാക്ഷികളാണ്. 

പ്രതികൾ മരിച്ച രാജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിലുള്ള മറ്റുള്ളവരേയും കൊല്ലാൻ പ്രതികൾ ശ്രമിച്ചതായും പറയുന്നു. ​ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. 

ജിഷ്ണു രാജുവിന്റെ മകളെ വിവാഹം കഴിക്കാൻ ആ​ഗ്ര​ഹിച്ചിരുന്നതായും എന്നാൽ കുടുംബം പശ്ചാത്തലം മോശമായതിനാൽ രാജു വിസമ്മതിച്ചെന്നും ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാ​ഹ വീട്ടിൽ ആളില്ലാത്ത തക്കം എത്തി പ്രശ്നമുണ്ടാക്കി രാജുവിനെ കൊല്ലുകയായിരുന്നു പ്രതികൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT