'27 പരിശോധനാ ഫലങ്ങളും നെഗറ്റീവ്'- നിപയിൽ ഇന്നും ആശ്വാസ ദിനമെന്ന് ആരോ​ഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2023 08:34 PM  |  

Last Updated: 21st September 2023 08:34 PM  |   A+A-   |  

nipha

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇന്നും ആശ്വാസ ദിനമാണെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ന് പരിശോധിച്ച 27 ഫലങ്ങളും നെ​ഗറ്റീവാണ്. നിലവിൽ 981 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഐസൊലേഷനിലുള്ളവർ 21 ദിവസം പൂർത്തിയാക്കണമെന്നും എല്ലാവരും കൃത്യമായി മാസ്ക് ധരിക്കുന്നത് തുടരണമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്നും ആശ്വാസ ദിനമാണ്. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ