മുഹമ്മദ് സിദ്ദിഖ് - റീഷ എം മന്‍സൂര്‍ 
Kerala

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; മലപ്പുറത്ത് ദമ്പതികള്‍ മരിച്ചു; വിവാഹിതരായത് ഏഴുമാസം മുന്‍പ്

ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍ (25) എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ചന്ദനക്കാവില്‍ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

ഏഴു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

A couple died when a car lost control and hit their motorcycle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും